Tuesday, January 7, 2025
National

കൊവിഡ് രണ്ടാം തരംഗത്തെ രാജ്യം പരാജയപ്പെടുത്തും; അവശ്യ മരുന്നുകൾ ഉറപ്പു വരുത്തുമെന്നും മോദി

 

കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താൻ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ശേഷി ഒന്നാകെ വാക്‌സിൻ ഉത്പാദനത്തിന് ഉപയോഗിക്കണം. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കും. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു

രോഗവ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. യുപിയിൽ ഞായറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ ഭോപ്പാൽ അടക്കം മൂന്ന് നഗരങ്ങളിൽ 26ാം തീയതി വരെ കർഫ്യൂ ആണ്. ഛത്തിസ്ഗഢിൽ റായ്പൂർ റെഡ് സോണായി പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ തുടരുകയാണ്

ബംഗാളിൽ പുറത്തു നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി. ബിജെപി പുറത്ത് നിന്ന് പതിനായിരക്കണക്കിന് ആളുകളെ കൊണ്ടുവന്നുവെന്നും ഇവർ കൊവിഡ് പരത്തുകയാണെന്നും മമത ആരോപിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *