യാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസ്; കോടതിയിൽ അപേക്ഷ നൽകി
യാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നടി ജാക്വിലിൻ ഫെർണാണ്ടസ് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അപേക്ഷ നൽകി. ഈ മാസം 23ന് ബഹ്‌റിനിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാക്വിലിൻ കോടതിയിൽ അപേക്ഷ നൽകിയത്.
ജാക്വിലിന്റെ അപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടി യാത്ര വിലക്ക് നേരിടുന്നത്.സുകേഷ് ചന്ദ്രശേഖരിൽ നിന്ന് സ്വീകരിച്ച സമ്മാനങ്ങൾ വിദേശത്തുള്ള കുടുംബാംഗങ്ങൾക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ ഡി വിദേശയാത്ര അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.