10ലക്ഷം കോഴ വാങ്ങിയെന്ന ആരോപണം; ജോസ് വള്ളൂരിനെ നേരില്‍കണ്ട് പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെ നേരില്‍ കണ്ട് പരാതി നല്‍കി കോണ്‍ഗ്രസ് നേതാക്കള്‍. പാഞ്ഞാള്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിസിസി ഓഫീസിലെത്തിയത്.
ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി എം കൃഷ്ണനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നേതാക്കളെത്തിയത്. നടപടിക്ക് ഡിസിസി പ്രസിഡന്റ് കെപിസിസിയുടെ അനുമതി തേടി. മകന്റെ നിയമനത്തിന് പത്ത് ലക്ഷം രൂപ കോഴ നല്‍കേണ്ടി വന്ന സി പി ഗോവിന്ദന്‍കുട്ടിയും പരാതി നല്‍കി.
ബ്ലോക്ക് പ്രസിഡന്റ് ടി എം കൃഷ്ണനും പാഞ്ഞാള്‍ മണ്ഡലം പ്രസിഡന്റ് ടി കെ വാസുദേവനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടപടി ആവശ്യപ്പെട്ടത്. കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിക്കായി ടി എം കൃഷ്ണന്‍ കോഴ ആവശ്യപ്പെടുന്നതായാണ് ശബ്ദരേഖയിലുള്ളത്.
അതേസമയം താന്‍ നിയമനĺത്തിന് വേണ്ടി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണം ടി എം കൃഷ്ണന്‍ തള്ളി. കോഴ വാങ്ങിയിട്ടില്ലെന്നും ഒന്നര വര്‍ഷം മുന്‍പുള്ള ജോലി ലഭിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് ടി എം കൃഷ്ണന്റെ വാദം.