Tuesday, January 7, 2025
National

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി നാളെ കേരളത്തിലെത്തും

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കും. 21ന് കാസർകോട് പെരിയ കേന്ദ്രസർവകലാശാലയുടെ ബിരുദദാന ചടങ്ങാണ് രാഷ്ട്രപതിയുടെ ആദ്യ പരിപാടി.

കാസർകോട് ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6.35ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തും. 22ന് രാവിലെ 9.50 മുതൽ കൊച്ചി സതേൺനേവൽ കമാൻഡിൽ നാവിക സേനയുടെ ഓപ്പറേഷനൽ ഡെമോൻസ്ട്രേഷൻ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെൽ സന്ദർശിക്കും.

23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികൾക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *