ഷോപിയാനില്‍ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചതായി സൈന്യം: മേഖലയിൽ എൻ.ഐ.എ പരിശോധന ശക്തമാക്കി
ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയില്‍ ചീർബാഗ് ദ്രാഗഡ് മേഖലയിലാണ് ഇന്നു രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘം പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, തുടർച്ചയായ ഭീകരാക്രമണങ്ങളെ തുടർന്ന് മേഖലയിൽ എൻ.ഐ.എ പരിശോധന ശക്തമാക്കി. 11 സ്ഥലങ്ങളിലാണ് പരിസോധന നടക്കുന്നത്. പ്രദേശവാസികൾ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളിൽ എൻ.ഐ.എ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.