Thursday, January 23, 2025
National

‘ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തു, ഒരിഞ്ചു സ്ഥലം പോലും പോയില്ലെന്നാണ് മോദി പറയുന്നത്’: രാഹുൽ

ദില്ലി: ചൈന ഇന്ത്യയുടെ ഭൂമി കടന്നു കയറി പിടിച്ചെടുത്തെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോഴും ഒരിഞ്ചു സ്ഥലം പോലും പോയില്ല എന്നാണ് പറയുന്നത്. എന്നാൽ ഇവിടുത്തെ ജനങ്ങൾ അതല്ല പറയുന്നതെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. ഇന്നലെ രാഹുൽ ​ഗാന്ധി ലഡാക്ക് പോയിരുന്നു.

ചൈനയുടെ ഭാ​ഗത്ത് നിന്ന് അതിർത്തിയിൽ ചില നീക്കങ്ങൾ ഉണ്ടായതാണ് രാഹുൽ​ഗാന്ധിയുടെ പ്രതികരണത്തിന് കാരണമായത്. നിലവിൽ പാങ്കോങ്ങിലാണ് രാഹുൽ ​ഗാന്ധിയുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മ ദിനത്തിൽ പാങ്കോങ്ങിൽ രാഹുൽ പൂജ നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നു. പുഷ്പാർച്ചനയ്ക്കു ശേഷം പുറത്തുവന്ന് രാഹുൽമാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലഡാക്കിലെ ജനങ്ങളുമായി സംസാരിച്ചെന്ന് രാഹുൽ പറഞ്ഞു. ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയെന്ന് ജനങ്ങൾ പറഞ്ഞതായി രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ ഇടപെടലുകൾ നടക്കുന്നില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഇന്ത്യ-ചൈന പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് രാഹുലിന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *