മദ്യ നയത്തിലെ അഴിമതി ആരോപണത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. കൂടുതൽ പൊതുപ്രവർത്തകർക്ക് കേസിൽ ബന്ധമുണ്ടെന്നും, അഴിമതിയുടെ വിഹിതം ലഭിച്ചിട്ടുണ്ടെന്നും ഇഡി വൃത്തങ്ങൾ വെളിപ്പെടുത്തി. കേസ് ഉടൻ രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം.