നശീകരണ ശക്തികൾ ആധിപത്യം സ്ഥാപിച്ചാലും നിലനിൽപ്പ് ശാശ്വതമാകില്ലെന്ന് പ്രധാനമന്ത്രി
ഭീകരതയുടെ അടിസ്ഥാനത്തിൽ കുറച്ചുകാലം സാമ്രാജ്യം സ്ഥാപിച്ചാലും അതിന്റെ നിലനിൽപ്പ് ഒരിക്കലും ശാശ്വതമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
നശീകരണ ശക്തികൾ ഒരു നിശ്ചിതകാലയളവിൽ കുറച്ചുകാലം ആധിപത്യം സ്ഥാപിച്ചേക്കാം. പക്ഷേ അതിന്റെ നിലനിൽപ്പ് ശാശ്വതമല്ല. മനുഷ്യരാശിയെ ദീർഘകാലം അടിച്ചമർത്താനാകില്ലെന്നു മോദി പറഞ്ഞു. സോമനാഥ ക്ഷേത്രത്തിന്റെ വിവിധ പദ്ധതികൾ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോമനാഥ ക്ഷേത്രവും വിഗ്രഹങ്ങളും പലവതണ നശിപ്പിക്കപ്പെട്ടു. അതിന്റെ അസ്ഥിത്വം തുടച്ചുനീക്കാൻ ശ്രമം നടന്നു. എന്നാൽ എല്ലാ ആക്രമണങ്ങൾക്കും ശേഷം ആത്മീയതക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിൽ അതിന്റെ പൂർണ പ്രതാപത്തിൽ ഉയർന്നുവെന്നും മോദി പറഞ്ഞു.