Monday, January 6, 2025
Wayanad

ഇന്ന് ലോക കൊതുക് ദിനം: ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം

ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയില്‍ കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. കൊതുക് ജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, മന്ത്, മുതലായ രോഗങ്ങളെ തടയുക, കൊതുകുജന്യ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക, ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1897 ആഗസ്റ്റ് 20 നാണ് മലേറിയ രോഗ സംക്രമണം പെണ്‍ കൊതുകുകളിലൂടെയാ ണെന്ന് ഇന്ത്യന്‍ സൈനിക ഡോക്ടറായിരുന്ന ബ്രിട്ടീഷ് മെഡിക്കല്‍ ഡോക്ടര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയത്. അദ്ദേഹത്തിനുള്ള ആദരവു കൂടിയാണ് ഈ ദിവസം ലോക കൊതുക് ദിനമായി ആചരിക്കുന്നത്. വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കി കൊതുക് ദിനത്തില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *