Tuesday, January 7, 2025
National

ശ്രദ്ധ കൊലപാതകം; പ്രതി അഫ്താബ് അമീന്റെ വീട്ടിൽ നിന്ന് മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെത്തി

ഡൽഹിയിൽ പങ്കാളിയെ കഷണങ്ങളാക്കി കൊന്ന കേസിൽ പ്രതി അഫ്താബ് അമീന്റെ വീട്ടിൽനിന്ന് മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെടുത്തു. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധങ്ങളാണെന്ന് സൂചന. കേസിൽ നിർണായ തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

പ്രതി അഫ്താബ് അമിന്റെ മെഹ്‌റൂളി ഛത്തർപ്പൂരിലെ ഫ്‌ലാറ്റിൽ നിന്നാണ് കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങൾ കണ്ടെടുത്തത്.കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കാനായി ഈ ആയുധങ്ങൾ ഉപയോഗിച്ചു എന്നാണ് പോലീസിന്റെ നിഗമനം.സ്ഥിരീകരിക്കാനായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.പരിശോധന ഫലം അനുകൂലമായാൽ കേസിലെ നിർണായ തെളിവായി മാറും ഇത്.

നേരത്തെ ചെറിയ അറക്കവാളും പൊലീസ് കണ്ടെടുത്തിരുന്നു.കൂടാതെ,കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ഗുരുഗ്രാമിലെ ജോലി സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ ഉപേക്ഷിക്കാനായി ഉപയോഗിച്ചുതന്നെ കരുതുന്ന പോളിത്തീൻ കവറുകൾ കണ്ടെടുത്തിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ നിർണായ വിവരങ്ങളാണ് അന്വേഷിച്ച സംഘത്തിന് ലഭിക്കുന്നത്.

അതേസമയം കൊലപാതകസമയം പ്രതി ധരിച്ച വസ്ത്രവും ,ശ്രദ്ധയുടെ വസ്ത്രവും ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷിച്ച സംഘത്തിന് തലവേദന സൃഷ്ടിക്കുന്നു.ശ്രദ്ധയുടെ ഫോണും,സിസിടിവി ദൃശ്യങ്ങൾ എന്നിവയും ഇനി കണ്ടെത്താനുണ്ട് .അതിനിടെ,, ഡൽഹി പൊലീസ് മുംബൈയിലെത്തി ശ്രദ്ധയുടെ അടുത്ത സുഹൃത്തായ ലക്ഷ്മൺ നാടാറിന്റെ മൊഴിയെടുത്തു. ശ്രദ്ധയുടെ കൊലപാതകം ഞെട്ടിക്കുന്നതെന്ന് ഇരുവരും പരിചയപ്പെട്ട ഡേറ്റിങ് ആപ്പ് ബംമ്പിളിന്റെ വക്താവ് അറിയിച്ചു. ഡൽഹി പൊലീസിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *