Saturday, January 4, 2025
National

ഗുരുഗ്രാമിൽ സ്യൂട്ട്‌കേസിനുള്ളിൽ യുവതിയുടെ നഗ്‌ന മൃതദേഹം കണ്ടെത്തി

ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്‌കേസിനുള്ളിൽ നിന്ന് അജ്ഞാത സ്ത്രീയുടെ നഗ്‌ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഡൽഹി-ജയ്പൂർ ഹൈവേയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

“സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിനുള്ളിൽ ഉപേക്ഷിച്ചതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. സ്ത്രീയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്” – വെസ്റ്റ് ഡിസിപി ദീപക് സഹാറൻ പറഞ്ഞു. ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മെഡിക്കൽ ബോർഡ് അംഗം പറയുന്നു. മൃതദേഹത്തിൻ്റെ ഇടുപ്പിൽ പൊള്ളലേറ്റതായി തോന്നുന്ന ചില പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും സ്വകാര്യ ഭാഗത്തുംമുറിവേറ്റ പാടുകളുണ്ടെന്നും അംഗം കൂട്ടിച്ചേർത്തു.

ഇഫ്‌കോ ചൗക്കിന് സമീപം റോഡരികിലെ കുറ്റിക്കാട്ടിൽ സംശയാസ്പദമായ ഒരു സ്യൂട്ട്കേസ് കിടക്കുന്നതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് വൈകിട്ട് നാലോടെ പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സ്യൂട്ട്കേസിൽ മൃതദേഹം കണ്ടെടുത്തത്. സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ഓടുന്ന വാഹനത്തിൽ നിന്ന് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *