Saturday, October 19, 2024
National

ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം; ആഘോഷങ്ങള്‍ കൂടിയാല്‍ ഒരു മാസത്തിനുള്ളില്‍ 26 ലക്ഷം രോഗികള്‍: ഉദാഹരണം കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ആഘോഷങ്ങള്‍ കൂടിയാല്‍ ഒരു മാസത്തിനുള്ളില്‍ 26 ലക്ഷം രോഗികള്‍, ഉദാഹരണം കേരളം . അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഏറ്റവും കൂടിയ സാഹചര്യം കടന്നുപോയെന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിയുടെ കണ്ടെത്തി. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കോവിഡിനെ അടുത്ത വര്‍ഷം തുടക്കത്തോടെ തന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. അതിന് എല്ലാ നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണം. എന്നാല്‍ വരാനിരിക്കുന്നത് ശൈത്യകാലമാണ്. ആഘോഷ സീസണുകളും ഒപ്പം വരുന്നുണ്ട്. ഇത് കോവിഡ് കേസുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചേക്കും. ഈ സമയത്തെ അശ്രദ്ധ തീര്‍ച്ചായും കോവിഡ് കേസുകളുടെ വര്‍ധനവിലേക്ക് നയിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

 

ഇന്ത്യയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത് രോഗത്തിന്റെ വര്‍ധനവിന് വലിയ കാരണമാകും. ഒരു മാസത്തിന് 26 ലക്ഷം കേസുകള്‍ വരെ ഉണ്ടാകാമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ജനസംഖ്യയുടെ 30 ശതമാനത്തിന് മാത്രമേ രോഗ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളൂ എന്നും കമ്മിറ്റി പറഞ്ഞു. ഇതിനര്‍ത്ഥം ഇത്രയും പേര്‍ രോഗികളായിരുന്നു എന്നാണ്.

 

സുരക്ഷാ മാനദണ്ഡങ്ങള്‍ തുടരേണ്ടത് അത്യാവശ്യമാണ്. എല്ലാ പ്രോട്ടോക്കോളും കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ കോവിഡിനെ നിയന്ത്രിക്കാന്‍ നമുക്ക് സാധിക്കും. ഫെബ്രുവരിയോടെ വളരെ കുറച്ച് ആക്ടീവ് കേസുകള്‍ മാത്രമായിരിക്കും നമുക്കുണ്ടായിരിക്കുകയെന്നും കമ്മിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published.