Tuesday, January 7, 2025
NationalWayanad

ഡിജിറ്റല്‍ ഇന്ത്യ; രാജ്യത്തെ ആദ്യ സമ്പൂര്‍ണ എ ഐ ക്യാംപസ് താളൂരില്‍ നീലഗിരി കോളജില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

കല്‍പ്പറ്റ: താളൂര്‍ നീലഗിരി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് രാജ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
എനേബിൾഡ് ക്യാംപസ് എന്ന പദവിയിലേക്ക്. ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്(ഐഒടി), റോബോട്ടിക്‌സ് വൽകൃത ക്യാംപസ് ആയി നീലഗിരി കോളേജ്‌ മാറുന്നത്‌.
മലബാറിലെയും നീലഗിരിയിലെയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാവുന്ന ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് മിഷൻ , ദുബൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍ ഫ്‌ളോറുമായി സഹകരിച്ചാണ് ‌ നടപ്പിലാക്കുന്നത്‌. ജനുവരി ആദ്യവാരത്തില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ദുബൈ ഇന്നവേഷൻ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഔപചാരിക ഉല്‍ഘാടനം നടക്കും. വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരും ഐടി പ്രൊഫഷണലുകളും ഉള്‍പ്പെട്ട ദൗത്യസംഘം വിദേശത്തെ വിദഗ്ദരുമായി ചേർന്നാണു പദ്ധതി നിർവ്വഹണം പൂർത്തിയാക്കുക.

അഞ്ചു കോടിയോളം രൂപ ചെലവില്‍ സ്‌കില്‍ ഇന്ത്യ-സ്‌കില്‍ ക്യാംപസ്, ഫിറ്റ് ഇന്ത്യ-ഫിറ്റ് ക്യാംപസ്, ഡിജിറ്റല്‍ ഇന്ത്യ-ഡിജിറ്റല്‍ ക്യാംപസ് എന്നിങ്ങനെ മൂന്നു മിഷനുകള്‍ക്കാണ് ഈ അധ്യായന വര്‍ഷം കോളേജില്‍ തുടക്കമിടുന്നതെന്ന് മാനേജിംഗ് ഡയരക്ടര്‍ റാഷിദ് ഗസ്സാലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജിയോയുമായി സഹകരിച്ച് 30 ഏക്കര്‍ ക്യാംപസില്‍ ഓപൺ വൈഫൈ, ഡിജിറ്റൽ ക്യാമ്പസ്‌, നൂറു ശതമാനം ക്ലാസുകളും സ്മാർട്ട്‌ വൽക്കരിക്കുക , ഓൺലൈൻ പഠനം കാര്യക്ഷമാക്കുന്നതിനുള്ള സങ്കേതങ്ങൾ വികസിപ്പിക്കുക , അത്യാധുനിക സംവിധാനങ്ങളോടു കൂടിയ എ പി ജെ കലാം ലൈബ്രറി തുടങ്ങിയ പദ്ധതികളുടെ പ്രവർത്തികൾ നിലവിൽ ആരംഭിച്ചിട്ടുണ്ട്‌.
രാജ്യത്ത് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവര്‍ തൊഴില്‍ രഹിതരായി മാറുന്നതിന് കാരണം തൊഴില്‍ വൈദഗ്ധ്യമില്ലായ്മയാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കോളജില്‍ പരീക്ഷിച്ച് വിജയം കണ്ട സ്‌കില്‍ ബാങ്ക് പദ്ധതി വിപുലപ്പെടുത്തുകയാണ് സ്‌കില്‍ ഇന്ത്യ-സ്‌കില്‍ ക്യാംപസ് മിഷനിലൂടെ.

ഈ അധ്യായന വര്‍ഷം മുതല്‍ ബിരുദത്തിനൊപ്പം അധിക കോഴ്‌സ് എന്ന നിലയില്‍ വിദേശ രാജ്യങ്ങളിലും അന്താരാഷ്ട്ര കമ്പനികളിലും തൊഴില്‍ നേടാന്‍ കഴിയുന്ന ഡാറ്റാസയന്‍സ് ആന്റ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡവലപര്‍, ബിസിനസ് അക്കൗണ്ടിംഗ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയ കോഴ്സുകളും ടാറ്റാ കൺസൾടൻസിയിൽ വിർച്ച്വൽ ഇന്റേൺഷിപ്പും ലഭ്യമാക്കും.
ഫിറ്റ് ഇന്ത്യ-ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമായി 25 ഏക്കറില്‍ ഓര്‍ഗാനിക് കൃഷി, നഴ്‌സറി,ഗാര്‍ഡന്‍ എന്നിവ നടപ്പിലാക്കും. സമീപത്തെ 40 കുടുംബങ്ങളും മിഷന്റെ ഭാഗമാണ്. തൊഴില്‍ നേടുക മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സന്ദേശം നല്‍കി ഓരോ സെമസ്റ്ററിലും പത്തു മണിക്കൂര്‍ കാര്‍ഷിക വൃത്തിക്ക് മാറ്റിവെച്ച് പുതുലമുറക്ക് കാര്‍ഷികസംസ്‌കൃതിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോവിഡ്‌ അവധിക്കാലത്തെ പ്രയോജനപ്പെടുത്തി അധ്യാപകരും സ്ഥാപന മേധാവികളും ചേർന്ന് 10 ഏക്കർ കൃഷിയും നഴ്സറിയും വിജയകരമായി നടപ്പിലാക്കികഴിഞ്ഞു. ഹെൽത്ത് ക്ലബ്, ഇൻഡോർ സ്റ്റേഡിയം, റിക്രിയേഷൻ സെന്റർ, സ്പോർട്സ്‌ ഹബ്‌ എന്നിവയും ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമാണ്.

2012ല്‍ ഭാരതിയാര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ സ്ഥാപിതമായ കോളജിൽ ബി.കോം, ബിബിഎ,ബിഎസ് സി ഫിസിക്സ്, ബിഎസ്‌ സി കമ്പ്യൂട്ടർ സയൻസ്, ബിസിഎ, ബിഎസ്‌സി സൈക്കോളജി,ബിഎ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളും എം കോം,എംഎ ഇംഗ്ലീഷ്, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് എന്നീ ബിരുദാനന്തര കോഴ്‌സുകളുമാണ് ഉള്ളത്.
പ്ലസ്‌ ടു പരീക്ഷയിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക്‌ നേടിയ 50 വിദ്യാർത്ഥികൾക്ക് കോളേജിൽ തുടർപഠനത്തിനു എ പി ജെ അബ്ദുൽ കലാം മെറിറ്റ്‌ സ്കോളർഷിപ്പ്‌ ലഭിക്കും.

സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യത്തോടൊപ്പം , പനമരം, കൽപറ്റ, ചീരാൽ, ബത്തേരി , മേപ്പാടി തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നു കോളേജ്‌ ബസ്‌ സൗകര്യവുമുണ്ട്. സെപ്റ്റംബർ 9 നു ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കും.
എ ഐ ക്യാംപസ് മിഷന്റെ മുന്നോടിയായി നിലവില്‍ പഠനം നടത്തി കൊണ്ടിരിക്കുന്നതും പുതുതായി അഡ്മിഷനെടുത്തതുമായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ പ്രകാരം അനുബന്ധ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ഥാപനത്തിലെ 15% വിദ്യാര്‍ത്ഥികള്‍ക്ക് അവ ലഭ്യമാക്കും.
മാനേജിംഗ്‌ ഡയറക്ടർ റാശിദ്‌ ഗസ്സാലി, ഡീൻ പ്രൊഫ. ടി. മോഹൻ ബാബു , പ്രിൻസിപ്പാൾ ഡോ. എം. ദുരൈ, പി ടി എ പ്രസിഡണ്ട്‌ ജോസ്‌ കുര്യൻ തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *