രാജ്യത്തെ കൊവിഡ് കേസുകൾ പത്ത് ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 34,956 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 34,956 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. 687 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്.
10,03,832 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6,35,757 പേർ രോഗമുക്തി നേടി. 3,42,473 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 25,602 പേർ കൊവിഡ് ബാധിതരായി മരിച്ചു
മഹാരാഷ്ട്രയിൽ 2,84,281 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 1,58,140 പേർ രോഗമുക്തി നേടി. 11,194 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 1,56,369 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2236 പേർ മരിച്ചു. 46,717 പേർ ചികിത്സയിൽ കഴിയുന്നു.
ഡൽഹിയിൽ 1,18, 645 പേർക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചു. 3545 പേർ മരിച്ചു. 97,693 പേർ രോഗമുക്തി നേടി.