Monday, January 6, 2025
Kerala

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ ഇന്ന് മുതൽ പോലീസിന്

കൊവിഡ് പ്രതിരോധത്തിന്റെ പ്രധാന ചുമതലകൾ ഇന്ന് മുതൽ പോലീസ് നിർവഹിക്കും. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങളും സമ്പർക്ക പട്ടിക തയ്യാറാക്കലും അടക്കമുള്ള ചുമതലകളാണ് പോലീസിന് നൽകിയിരിക്കുന്നത്.

കൊവിഡ് ബാധിതരുടെ സമ്പർക്കത്തിൽ വരുന്നവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. എല്ലാ പോലീസ് സ്‌റ്റേഷനിലും എസ് ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർ അടങ്ങുന്ന സംഘത്തിനായിരിക്കും ഇതിന്റെ ചുമതല

കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ കർശനമാക്കും. മോട്ടോർ സൈക്കിൾ ബ്രിഗേഡ് നിരീക്ഷണം നടത്തും. മറ്റ് പ്രദേശങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. മാർക്കറ്റുകൾ, വിവാഹ വീടുകൾ, മരണവീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഒരു തരത്തിലും ആൾക്കൂട്ടം അനുവദിക്കില്ല. ഉന്നത പോലീസുദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതലകളും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *