2000 രൂപ നൽകാത്തതിന് പിതാവിൻ്റെ തല അടിച്ചുപൊളിച്ചു; 25കാരൻ അറസ്റ്റിൽ
2000 രൂപ നൽകാത്തതിന് പിതാവിൻ്റെ തല അടിച്ചുപൊളിച്ച 25 വയസുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 50 വയസുകാരനായ ബാബു ചൗധരിയെ മകൻ സോഹൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ 15 രാത്രിയായിരുന്നു കൊലപാതകം. തൻ്റെ വയലിൽ ബാബു ചൗധരിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ മകനെ പിടികൂടി. മകൻ മയക്കുമരുന്നിന് അടിമയാണെന്നും ഇടക്കിടെ പിതാവിനെ വയലിൽ സഹായിക്കാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. സോഹൻ പിതാവിനോട് 2000 രൂപ ആവശ്യപ്പെട്ടെങ്കിലും പിതാവ് നൽകിയില്ല. ഇതിൻ്റെ ദേഷ്യത്തിൽ സോഹൻ കല്ലെടുത്ത് പിതാവിൻ്റെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിൽ ബാബു ചൗധരിയുടെ തലയോട്ടി പിളർന്നു എന്ന് പൊലീസ് പറഞ്ഞു.