Sunday, April 13, 2025
National

രാഹുൽ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാൾ; സേവനദിനമായി ആഘോഷിച്ച് കോൺഗ്രസ്

വയനാട് എംപി രാഹുൽ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാൾ. കോൺഗ്രസ് പ്രവർത്തകർ ഇന്ന് സേവനദിനമായി ആഘോഷിക്കുകയാണ്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവർക്ക് അവശ്യവസ്തുക്കൾ, മാസ്‌ക്, മരുന്ന് കിറ്റ്, പാകം ചെയ്ത ഭക്ഷണക്കിറ്റ് എന്നിവ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്യുകയാണ്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തുകയും സഹായം നൽകുകയും ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രാഹുലിന് വിവിധ നേതാക്കളാണ് ആശംസകൾ അറിയിച്ച് രംഗത്തുവന്നത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തേജസ്വി യാദവ് തുടങ്ങിയവർ രാഹുലിന് ആശംസ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *