എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കായി രാഹുലിന്‍റെ ഒറ്റവരി ആശംസ.’ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് പിറന്നാൾ ആശംസകൾ നേരുന്നു’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. നിലവിൽ പതിവ് ആരോഗ്യപരിശോധനകൾക്കായി വിദേശത്തുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പമാണ് രാഹുൽ.

അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.