പഞ്ചാബിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നാല് ബി എസ് എഫ് ജവാൻമാർ കൊല്ലപ്പെട്ടു
പഞ്ചാബിൽ ബി എസ് എഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. പഞ്ചാബ് അമൃത്സറിലാണ് സംഭവം. സഹപ്രവർത്തകർക്ക് നേരെ സട്ടേപ്പ എസ് കെ എന്ന ബി എസ് എഫ് ജവാൻ വെടിയുതിർക്കുകയായിരുന്നു. ഇയാളും വെടിയേറ്റ് മരിച്ചു
ഞായറാഴ്ച രാവിലെയാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അട്ടാരി-വാഗ അതിർത്തിക്ക് 20 കിലോമീറ്റർ അകലെ ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് വെടിവെപ്പുണ്ടായത്.
വെടിവെച്ച ജവാൻ അടക്കം അഞ്ച് ജവാൻമാർ കൊല്ലപ്പെട്ടതായി അമൃത്സർ റൂറൽ എസ് പി ദീപക് ഹിലോരി സ്ഥിരീകരിച്ചു. സംഭവത്തിൽ ബി എസ് എഫിന്റെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തുവന്നിട്ടില്ല. വെടിയുതിർത്ത സൈനികൻ കടുത്ത മാനസിക സമ്മർദം അനുഴബിച്ചിരുന്നതായാണ് സൂചന