മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ള 79 പേർക്കായുള്ള തെരച്ചിൽ ഇന്നും തുടരും
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈ തീരത്ത് മുങ്ങിയ ബാർജിലുള്ളവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ബാർജിലുണ്ടായിരുന്ന 261 പേരിൽ 183 പേരെ നാവികസേനാ തെരച്ചിലിൽ രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ള 79 ജീവനക്കാർക്കായാണ് തെരച്ചിൽ നടക്കുന്നത്
നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് ബാർജുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ 147 പേരെ രക്ഷപ്പെടുത്തിയിരുന്നു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.