Tuesday, April 15, 2025
Kerala

ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റം നല്‍കും; ഉത്തരവിറങ്ങി

 

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകും

അധ്യാപകർ വർക്ക് ഫ്രം ഹോം ഉപയോഗപ്പെടുത്തി മെയ് 25നുള്ളിൽ പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം കൊവിഡ് നിബന്ധനകൾ പാലിച്ച് മെയ് 19ന് ആരംഭിക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേസന നടപടികൾ നടത്താം.

വിടുതൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഓൺലൈനായും സമർപ്പിക്കാം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് ഉടൻ പ്രസിദ്ധികീരിക്കും. കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന ഓൺലൈൻ ക്ലാസിന്റെ അവലോകനം നടത്താൻ അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളെ അധ്യാപകർ ഫോൺ വഴി ബന്ധപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *