ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ബിജെപി; സാധ്യതകൾ പരിശോധിക്കുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഏക സിവിൽ കോഡ് സാധ്യതകൾ പരിശോധിച്ച് ബി.ജെ.പി. ഘട്ടം ഘട്ടമായ് നടപ്പാക്കാനുള്ള നിയമ സാധ്യതകളുടെ പരിശോധന തുടങ്ങി.
എകസിവിൽ കോഡ് യാഥാർത്ഥ്യമാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനുള്ള സമിതിയെ പ്രഖ്യാപിക്കാൻ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നിയമനിർമാണത്തിലൂടെയാകും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുകയെന്ന് സോളിസിറ്റർ ജനറൽ സുപ്രിംകോടതി അറിയിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് നടപടി.