മഹാരാഷ്ട്രയിലെ സൂര്യാഘാതമേറ്റുള്ള 13 മരണം; സർക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അജിത് പവാർ
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാര്‍. ഇത് സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഞായറാഴ്ച പൊതുചടങ്ങിനിടെയുണ്ടായ അപകടത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.