കർണാടകയിലെ തുംകൂരിൽ ബസ് മറിഞ്ഞ് 8 പേർ മരിച്ചു; 20 പേർക്ക് പരുക്ക്
കർണാടകയിലെ തുംകൂരിൽ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. 20 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബസ് തലകീഴായി മറിയുകയായിരുന്നു.
വൈ എൻ ഹോസ്‌കോട്ടെയിൽ നിന്ന് പാവഗഡയിലേക്ക് പോയ ബസാണ് മല്ലക്കാട്ടെ മേഖലയിൽ വെച്ച് മറിഞ്ഞത്. 60 പേർ ബസിലുണ്ടായിരുന്നു. പരുക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.