ജിഎസ്ടി നഷ്ടപരിഹാരം മുഴുവൻ നൽകാൻ കേന്ദ്രം; കേരളത്തിന് 780 കോടി
ജിഎസ്ടി നഷ്ടപരിഹാര കുടിശിക പൂർണ്ണമായ് വിതരണം ചെയ്യാൻ നടപടികളുമായ് കേന്ദ്രസർക്കാർ .
ജിഎസ് ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുകയാണ് പൂര്‍ണ്ണമായും അനുവദിച്ചത്. എ.ജി സാക്ഷ്യപ്പെടുത്തിയ കണക്കുകൾ കൈമാറിയ സംസ്ഥാനങ്ങൾക്ക് ജിഎസ് ടി നഷ്ടപരിഹാരം പൂർണ്ണമായ് നൽകുമെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.
ഇതോടെ ജിഎസ്ടി ധാരണ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണ്ണമായും തീര്‍പ്പാക്കിയതായി കേന്ദ്രം അറിയിച്ചു. 2017 ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
16,982 കോടി രൂപയാണ് ജിഎസ് ടി നഷ്ടപരിഹാരമായ് അനുവദിച്ചത് . ഇതിൽ കേരളത്തിന് 780 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാര കുടിശികയായി ലഭിക്കും. മഹാരാഷ്ട്രയ്ക്ക് 2102 കോടി രൂപ കുടിശിക ലഭിക്കും. കര്‍ണാടകയ്ക്ക് 1934 കോടി രൂപയും ഉത്തര്‍പ്രദേശിന് 1215 കോടി രൂപയും അനുവദിച്ചു.