ഒമിക്രോൺ ജാഗ്രത കടുപ്പിക്കാൻ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളോട് കേന്ദ്രം
ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളം അടക്കം പത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. കൊവിഡ് പോസിറ്റിവിറ്റി കൂടിയ 27 ജില്ലകളിൽ ജാഗ്രത കടുപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി. കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു
രാജ്യത്ത് ഇതുവരെ 33 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്ന് ഒരു കേസ് കൂടി സ്ഥിരീകരിച്ചിരുന്നു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അഞ്ച് സംസ്ഥാനങ്ങളിലായാണ് 33 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്
കൂടുതൽ രോഗികളും മഹാരാഷ്ട്രയിലാണ്. മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കൂടാതെ കർണാടക, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സാന്നിധ്യമുള്ളത്.