ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു; സുരക്ഷിതയെന്ന് താരം
ബിജെപി നേതാവും നടിയുമായി ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. ഗൂഢല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവെയാണ് സംഭവം
ട്രക്ക് കാറിൽ ഇടിച്ചു കയറുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താൻ സുരക്ഷിതയാണ്. വേൽയാത്രയിൽ പങ്കെടുക്കാൻ ഗൂഢല്ലൂർക്കുള്ള യാത്ര തുടരും. വേൽ മുരുകൻ രക്ഷിച്ചതായും ഖുശ്ബു ട്വീറ്റ് ചെയ്തു.