നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു
ന്യൂ ഡൽഹി: നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നേരത്തെ ഖുശ്ബുവിനെ നേതൃത്വം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു. പാർട്ടിക്കുള്ളിൽ അടിച്ചമർത്തലാണെന്നും, ജനസമ്മതിയില്ലാത്ത ആളുകളാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നുമായിരുന്നു ഖുശ്ബു രാജിക്കത്തിൽ വ്യക്തമാക്കിയത്.