ഏഴര വർഷത്തെ മാനസിക പീഡനം: നീതി പീഠത്തിന് നന്ദിയെന്ന് തരൂർ
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഏഴര വർഷം നടന്നത് തികഞ്ഞ മാനസിക പീഡനമെന്ന് ശശി തരൂർ. കേസിൽ കുറ്റവിമുക്തനാക്കിയുള്ള വിധി വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതി പീഠത്തിന് നന്ദിയെന്നും തരൂർ പ്രതികരിച്ചു. ഓൺലൈനിലൂടെ കോടതി നടപടികൾ തരൂർ കണ്ടിരുന്നു
തരൂരിനെതിരെ തെളിവില്ലെന്ന് കണ്ടാണ് ഡൽഹി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കിയത്. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. 2014 ജനുവരി പതിനേഴിനാണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.