24 മണിക്കൂറിനിടെ 37,169 പേർക്ക് കൂടി കൊവിഡ്; 440 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തിന്റെ വർധനവാണ് പ്രതിദിന കേസുകളിലുണ്ടായത്. 440 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 37,169 പേർ രോഗമുക്തി നേടി. നിലവിൽ 3,67,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.96 ശതമാനമാണ്. 97.52 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്്
സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. സംസ്ഥാനത്ത് ഇന്നലെ 21,613 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.