Sunday, January 5, 2025
National

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം;കറുത്ത ഏടെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

1975 ലെ അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ജൂൺ- 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.

നമ്മുടെ ജനാധിപത്യ ആദർശങ്ങളെ നമ്മൾ പരമപ്രധാനമായാണ് കണക്കാക്കുന്നത്. ഭരണഘടനയെ ഞങ്ങൾ പരമോന്നതമായി കണക്കാക്കുന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷക്കണക്കിന് ആളുകൾ അടിയന്തരാവസ്ഥയെ സർവശക്തിയോടെ എതിർത്തു. ഭരണകൂടത്തിന്റെ ക്രൂരതകളെ കുറിച്ച് നിരവധി പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. പോലീസും ഭരണകൂടവും ചേർന്ന് ജനാധിപത്യവാദികളെ ക്രൂരമായാണ് പീഡിപ്പിച്ചത്.

ലക്ഷക്കണക്കിന് പേര്‍ അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചു. നിരവധി പേര്‍ അറസ്റ്റിലായി. അടിയന്തരാവസ്ഥയെ കുറിച്ച് യുവാക്കള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ബിപർജോയ് ചുഴലിക്കാറ്റ് നേരിട്ട മേഖലകള്‍ അതിവേഗം ഉയർത്തെഴുന്നേല്‍ക്കും. കേരളത്തിലെ അധ്യാപകനായ റാഫി രാംനാഥ് മിയാവാക്കി രീതിയിലുണ്ടാക്കിയ ജൈവവൈവിധ്യ വനത്തെ കുറിച്ചും മോദി മൻ കി ബാത്തില്‍ പരാമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *