ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശം; പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ
ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിൽ, പാർട്ടി വക്താവിനെ പുറത്താക്കി ഡിഎംകെ. മുൻ എംഎൽഎ ശിവാജി കൃഷ്ണമൂർത്തിയെ ആണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പരാമർശം പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന് ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗൻ പറഞ്ഞു.
തന്നെ പറ്റി മോശം രീതിയില്‍ സംസാരിക്കുന്ന കൃഷ്ണമൂര്‍ത്തിയുടെ വീഡിയോ ഖുശ്ബു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ശിവാജി കൃഷ്ണമൂർത്തിയെ സ്റ്റാലിൻ സംരക്ഷിക്കുന്നത്, മഹാനായ കരുണാനിധിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. ഗവർണർ ആർ എൻ രവിക്കെതിരായ വിവാദ പരാമർശത്തിൽ, ശിവാജി കൃഷ്ണമൂർത്തിയെ സസ്‌പെൻഡ് ചെയ്തെങ്കിലും, പിന്നാലെ പാർട്ടിയിൽ തിരിച്ചെടുത്തിരുന്നു.