18 മണിക്കൂർ നീണ്ട പരിശോധന; ഇംഫാലിൽ നിന്ന് 21 കോടി രൂപയുടെ സ്വർണം പിടികൂടി
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 21 കോടി രൂപ വില മതിക്കുന്ന 43 കിലോ സ്വർണം പിടികൂടി. കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്ന സ്വർണമാണ് റവന്യു ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
വിദേശ നിർമിത സ്വർണ ബിസ്‌കറ്റുകളായാണ് ഇവ ഒളിപ്പിച്ചത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പ്രതികൾ സഞ്ചരിച്ച കാർ പരിശോധിച്ചത്. 18 മണിക്കൂർ നീണ്ട പരിശോധനയിൽ 260 സ്വർണബിസ്‌കറ്റുകൾ കണ്ടെത്തി.