തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു
തമിഴ്‌നാട് സേലത്ത് ചികിത്സ ലഭിക്കാതെ അഞ്ച് കൊവിഡ് രോഗികൾ മരിച്ചു. സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ ചികിത്സ ലഭിക്കാൻ അവസരം കാത്തുനിന്നവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്.
പ്രദേശത്തെ സ്വകാര്യ ആശുപത്രികളെയടക്കം ഇവർ സമീപിച്ചുവെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. തുടർന്നാണ് സേലം സർക്കാർ ആശുപത്രിക്ക് മുന്നിൽ കാത്തുകിടന്നത്. കഴിഞ്ഞ ദിവസം മധുരയിൽ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ ആറ് കൊവിഡ് രോഗികൾ മരിച്ചിരുന്നു.