Monday, April 14, 2025
National

അഭ്യൂഹങ്ങള്‍ക്കിടെ ട്വിറ്റർ ബയോ മാറ്റി അജിത് പവാർ; പാർട്ടി പേരും ചിഹ്നവുമുള്ള കവർ ഫോട്ടോ നീക്കി

ദില്ലി: ട്വിറ്ററിൽ പാർട്ടി പേരും ചിഹ്നവുമുള്ള കവർ ഫോട്ടോ നീക്കി അജിത് പവാർ. വിമത നീക്കം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് അജിത് പവാറിന്റെ ഈ നീക്കം. വളരെ സംശയം ജനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കം. നേരത്തെ ഉയർന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന നീക്കങ്ങളായി ഇതിനെ വിലയിരുത്തുന്നുണ്ട്. എൻസിപി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രമാണ് ഇപ്പോൾ കവർ ഫോട്ടോയിൽ നിന്ന് അജിത് പവാർ നീക്കം ചെയ്തിരിക്കുന്നത്. ചില എൻസിപി നേതാക്കളുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴി‍ഞ്ഞ ദിവസം പൂനെയിൽ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികൾ റദ്ദാക്കി അജിത് പവാർ മുംബൈയിൽ തുടരുന്നുണ്ട്.

അതേ സമയം രണ്ട് വലിയ രാഷ്ട്രീയ സ്ഫോടനങ്ങൾ നടക്കുമെന്നാണ് മുതിർന്ന നേതാവായ സുപ്രിയ സുലേയുടെ പ്രസ്താവന. “15 ദിവസത്തിനിടെ 2 വൻ രാഷ്ട്രീയ സ്ഫോടനങ്ങൾ” ഒന്ന് ദില്ലിയിലും ഒന്ന് മഹാരാഷ്ട്രയിലും ഉണ്ടാകും. അജിത് പവാർ വിമതനീക്കം നടത്തുമോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുലേ.

Leave a Reply

Your email address will not be published. Required fields are marked *