ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
ആലപ്പുഴ കരുവാറ്റയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ദേശീയപാതക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. 30 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു.
ജ്വല്ലറിയുടെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കഴിഞ്ഞ മാസം ജ്വല്ലറിക്ക് സമീപത്തെ ബാങ്കിലും ഇതേ രീതിയിൽ മോഷണം നടന്നിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു