സ്വർണവിലയിൽ ഇന്നും കുറവ്; പവന് 280 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,720 രൂപയിലെത്തി. ഗ്രാമിന് 4340 രൂപയാണ് വില
35,000 രൂപയിലാണ് കഴിഞ്ഞ ദിവസം സ്വർണവ്യാപാരം നടന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലയായ 42,000 എത്തിയശേഷം സ്വർണവിലയിൽ 7280 രൂപയുടെ ഇടിവാണ് സംഭവിച്ചത്
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1782 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,407 രൂപയായി.