വീട്ടുകാർ വിവാഹത്തിനു സമ്മതിച്ചില്ല, കമിതാക്കൾ ജീവനൊടുക്കി; പ്രതിമകളെ തമ്മിൽ വിവാഹം കഴിപ്പിച്ച് ബന്ധുക്കൾ
കമിതാക്കളുടെ പ്രതിമകൾ തമ്മിൽ വിവാഹം കഴിപ്പിച്ച് ബന്ധുക്കൾ. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കിയിരുന്നു. മരണത്തിന് 6 മാസങ്ങൾക്കു ശേഷമാണ് വീട്ടുകാർ പ്രതിമകളെ തമ്മിൽ വിവാഹം കഴിപ്പിച്ചത്. ഗുജറാത്തിലെ ടാപിയിലാണ് സംഭവം.
കഴിഞ്ഞ ഓഗസ്റ്റിലാണ് കമിതാക്കൾ ജീവനൊടുക്കിയത്. വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഗണേഷും രഞ്ജനയും തൂങ്ങിമരിക്കുകയായിരുന്നു. മരണത്തിനു ശേഷം കമിതാക്കളെ വിവാഹത്തിനു സമ്മതിക്കാത്തതിൽ പശ്ചാത്താപം തോന്നിയ വീട്ടുകാർ ഇരുവരുടെയും പ്രതിമകൾ നിർമിച്ചു. ഈ പ്രതിമകൾ തമ്മിൽ എല്ലാ ചടങ്ങുകളോടെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
പയ്യൻ തൻ്റെ കുടുംബവുമായി അകന്ന ബന്ധത്തിലുള്ള ആളായതിനാലാണ് തങ്ങൾ വിവാഹത്തിന് എതിരുനിന്നതെന്ന് പെൺകുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു.