Sunday, January 5, 2025
National

സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയല്‍: ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി

സാമൂഹിക മാധ്യമങ്ങളിലെ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സാമൂഹിക-വാര്‍ത്താ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്ററികാര്യ സമിതി യോഗം ചേരാൻ നീക്കം. യോഗത്തില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക്, ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്കു നോട്ടീസ് നല്‍കി. ജനുവരി 21ന് നടക്കുന്ന യോഗത്തില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ ഐ ​ടി പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി​യാ​ണ് 21 ന് ​ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത, വാ​ർ​ത്താ പോ​ർ​ട്ട​ലു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യു​ക, ഡി​ജി​റ്റ​ൽ ഇ​ട​ത്തി​ലെ സ്ത്രീ ​സു​ര​ക്ഷ എ​ന്നി​വ ച​ർ​ച്ച ചെ​യ്യാ​നാ​ണ് സ​മി​തി നോ​ട്ടീ​സ്.

Leave a Reply

Your email address will not be published. Required fields are marked *