ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; പുനപരിശോധന ഹർജി തള്ളി സുപ്രിംകോടതി
ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പുനപരിശോധന ഹർജി തള്ളി സുപ്രിംകോടതി.പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ട് കഴിഞ്ഞ മെയ് യിലെ സുപ്രിംകോടതി വിധി പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ ഹർജിയാണ് തള്ളിയത്.
മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിൽ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്നായിരുന്നു ബിൽക്കിസ് ബാനുവിന്റെ വാദം.ജസ്റ്റിസ്മാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചാണ് പുനഃപരിശോധന ഹർജി തള്ളിയത്.
അതേസമയം കേസിലെ പതിനൊന്ന് പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന് എതിരെ ബിൽക്കിസ് ബാനോ നൽകിയ റിട്ട് ഹർജി നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.