ബില്‍ക്കിസ് ബാനു കേസ് ഇന്ന് സുപ്രിംകോടതിയില്‍
ബില്‍ക്കിസ് ബാനു കേസ് സുപ്രിംകോടതിയി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഗുജറാത്ത് കലാപത്തിനിടെ തന്നെ പീഡിപ്പിക്കുകയും കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ സ്വതന്ത്രരാക്കിയ നടപടിക്കെതിരെയാണ് ബില്‍ക്കിസ് ബാനു സുപ്രിംകോടതിയിയെ സമീപിച്ചത്.
പ്രതികളുടെ ശിക്ഷ ഇളവു നല്‍കുന്ന കാര്യത്തിൽ ഗുജറാത്ത് സർക്കാരിനു തീരുമാനമെടുക്കാമെന്നു നേരത്തെ രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണു ഗുജറാത്ത് സർക്കാരിന്റെ വാദം.