നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു
നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
സഹസംവിധായകനായിട്ടാണ് മനോഹറിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ദിൽ, വീരം, സലിം, മിരുതൻ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈദി, ഭൂമി, ടെഡി തുടങ്ങി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം
2009ൽ മാസിലമണി എന്ന ചിത്രമാണ് മനോഹറിന്റെ ആദ്യ സംവിധാന സംരഭം. 2011ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.