തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു
തമിഴ് നടനും ഡബ്ബിങ് ആർടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ച. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
കൊലമാവ് കോകില, ബിഗിൽ, കൈദി എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള അരുൺ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റർ ആണ് അരുൺ ഒടുവിൽ അഭിനയിച്ച ചിത്രം.
അവഞ്ചേഴ്സ്, അക്വാമാൻ തുടങ്ങിയ ഹോളിവുഡ് സിനിമകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ പ്രധാന കഥാപാത്രങ്ങൾക്ക് അടക്കം അരുൺ ശബ്ദം നൽകിയിട്ടുണ്ട്. നയൻതാര പ്രധാനവേഷത്തിലെത്തിയ കോ്‌ലമാവ് കോകിലയിലൂടെയാണ് അരുൺ ശ്രദ്ധനേടുന്നത്.