സിനിമാ, നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു
സിനിമാ, നാടക നടി കോഴിക്കോട് ശാരദ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണം. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു കോഴിക്കോട് ശാരദയുടെ തുടക്കം. 1979ൽ പുറത്തിറങ്ങിയ അങ്കക്കുറി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം
അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിശ്രാങ്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.