Sunday, April 13, 2025
National

കെട്ടിച്ചമച്ച കേസ്, അറസ്റ്റിന് നീക്കം,ഗുജറാത്തിലെ എഎപി പ്രചാരണം തടയാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗം’ : സിസോദിയ

ദില്ലി :  മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ എഎപി പ്രചാരണം മുന്നിൽ കണ്ടാണ് നീക്കം നടത്തുന്നതെന്നും സിസോദിയ ആരോപിച്ചു. വരുന്ന ദിവസങ്ങളിൽ താൻ ഗുജറാത്തിൽ പ്രചാരണത്തിന് പോകാനിരിക്കെയാണ് തിരക്കിട്ട ഈ നീക്കം. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് തന്നെ തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. എന്റെ അറസ്റ്റിലൂടെയോ ജയിൽ വാസത്തിലൂടെയോ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തടയാൻ കഴിയില്ല.  മെച്ചപ്പെട്ട വിദ്യാലയങ്ങൾക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികൾക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *