ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ അറസ്റ്റിൽ
ഡൽഹി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ , അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. വഖഫ് ബോർഡ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഡൽഹി വഖഫ് ബോർഡ് ചെയർമാനായ അമാനത്തുള്ള ഖാൻ, 32 പേരെ അനധികൃതമായി നിയമിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. അഴിമതി ബിരുദ ബ്യൂറോ നടത്തിയ റെയ്ഡിൽ അമാനത്തുള്ള ഖാന്റെ വീട്ടിൽ നിന്നും 24 ലക്ഷം രൂപയും ലൈസൻസ് ഇല്ലാതെ സൂക്ഷിച്ച തോക്കും പിടിച്ചെടുത്തു.
റെയ്ഡിന് എത്തിയ ഉദ്യോഗസ്ഥരെ അമാനത്തുള്ള ഖാന്റെ അനുയായികൾ ആക്രമിച്ചതായും അഴിമതി വിരുദ്ധ ബ്യൂറോ ആരോപിച്ചു