Tuesday, April 22, 2025
National

ഓസീസ് പ്രധാനമന്ത്രി മോദിയെ വിളിക്കുന്നത് ബോസ്, ലോകനേതാക്കൾ ഓട്ടോ​ഗ്രാഫിന് കാത്തുനിൽക്കുന്നു: കേന്ദ്രമന്ത്രി

ദില്ലി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോസ് എന്ന് അഭിസംബോധന ചെയ്തെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നേരത്തെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ വാക്കുകൾ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയുടെ വാക്കുകൾ ലോകം ശ്രദ്ധ നൽകുന്നുവെന്നും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ യശസ്സ് അന്താരാഷ്ട്രതലത്തിൽ വർധിച്ചുവെന്ന് രാജ്നാഥ് സിങ് പറഞ്ഞു. തന്റെ മണ്ഡലമായ ലഖ്‌നൗവിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി നടന്ന രിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പഖഞ്ഞത്.

നമ്മുടെ പ്രധാനമന്ത്രി മറ്റ് രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, അദ്ദേഹം അവിടെ എങ്ങനെ സ്വാഗതം ചെയ്യപ്പെടുന്നുവെന്ന് നിങ്ങൾ ടിവിയിൽ കണ്ടിട്ടുണ്ടാകും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് നിങ്ങൾ ആഗോളതലത്തിൽ ശക്തനാണെന്ന് മോദിയോട് പറയുന്നു. അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു. മുസ്ലീം രാജ്യങ്ങളും അദ്ദേഹത്തിന് വലിയ ബഹുമാനം നൽകുന്നു. പാപ്പുവ ന്യൂ പ്രധാനമന്ത്രി ഗിനിയ തന്റെ മോദിയുടെ കാൽ തൊട്ട് വന്ദിക്കാനൊരുങ്ങി. ഇത് ഓരോ ഇന്ത്യക്കാരനും ഒരു ബഹുമതിയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. 2013-2014 കാലയളവിൽ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യ. ഇന്ന് അത് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നൗവിൽ ബ്രഹ്മോസ് മിസൈലുകൾ നിർമിക്കുമെന്നും മിസൈലുകൾ വഹിക്കാൻ പ്രത്യേക റെയിൽവേ ട്രാക്കുകൾ നിർമിക്കും. ലഖ്‌നൗവിൽ നൂറോളം ജിം പാർക്കുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അഞ്ഞൂറോളം പാർക്കുകളും ഓപ്പൺ ജിമ്മുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും 40 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി വയോജന സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

­

Leave a Reply

Your email address will not be published. Required fields are marked *