കണ്ണൂർ വിമാനത്താവളത്തിൽ മൂന്ന് പേരിൽ നിന്നായി 72 ലക്ഷം രൂപയിലധികം വിലവരുന്ന സ്വർണം പിടികൂടി. 1525 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശികളായ മുഹമ്മദ് ഷാക്കിർ, ഇബ്രാഹീം ബാദുഷ, തലശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.