കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം
കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നിലവിൽ ഡൽഹി എയിംസിൽ ചികിൽസയിൽ കഴിയുകയാണ് യാദവ്.
ജാർഖണ്ഡിലെ ദുംക ട്രഷറിയിൽനിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കന്നുകാലികൾക്ക് കാലിത്തീറ്റ നൽകാനുള്ള സർക്കാർ ഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നാല് കേസുകളിൽ മൂന്നെണ്ണത്തിലും ജാമ്യം ലഭിച്ചിരുന്നു.
ദുംക കേസിൽ ജാമ്യം ലഭിച്ചതോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് റിപോർട്ടുകൾ.