Tuesday, January 7, 2025
National

ലോക്സഭാ ഇന്നും പ്രക്ഷുബ്ധമാകും; രാഹുൽ ഗാന്ധിക്ക് നൽകിയ പൊലീസ് നോട്ടീസിനെതിരെ കോൺഗ്രസ്

ബജറ്റിന്റെ രണ്ടാം ഘട്ടത്തിൽ സമ്മേളിച്ച സഭ ഇന്നും പ്രക്ഷുബ്ധമാകുമെന്ന് സൂചന. അദാനി-ഹിൻഡൻബെർഗ് വിഷയം, കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുക എന്നീ വിഷയങ്ങൾ ഉന്നയിക്കാൻ ആൺ പ്രതിപക്ഷ തീരുമാനം. കൂടാതെ, ഭാരത് ജോഡോ യാത്രക്കിടയിൽ സമീപിച്ച പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ കുറിച്ച് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. തന്നെ സമീപിച്ച പെൺകുട്ടികൾ അവർ പീഡനത്തിന് ഇരയായി എന്ന് അറിയിച്ചതായി രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച് വിവരം അറിഞ്ഞാൽ അത് വെളിപ്പെടുത്താൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ സംഭവത്തെ കുറിച്ചുള്ള വിവരം നൽകണമെന്ന് കൈമാറണമെന്ന് നോട്ടീസിലെ ആവശ്യം.

ഈ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. രാഹുൽഗാന്ധിക്ക് പോലീസ് നോട്ടീസ് നൽകിയ നടപടിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് അറിയിച്ചു. രാഷ്ട്രീയപ്രേരിത നടപടിയാണ് ഡൽഹി പോലീസിന്റേത്. അദാനി വിഷയത്തിൽ പോലീസ് നോട്ടീസ് നൽകാത്തത് എന്തെന്ന് കോൺഗ്രസ് ചോദിച്ചു. ഭരണകൂടത്തിന്റെ ചട്ടുകമായി ഡൽഹി പോലീസ് പ്രവർത്തിക്കുന്നു എന്നും അവർ ആരോപിച്ചു. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് ചർച്ചചെയ്യാൻ പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് രാവിലെ ചേരും.

അദാനി ഹിണ്ടൻ ബർഗ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടി കോൺഗ്രസ് ഇരു സഭകളിലും നോട്ടീസ് നൽകിയിട്ടുണ്ട്. സഭാ നടപടികൾ നിർത്തിവെച്ച് അദാനി വിഷയം ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. രാഹുൽഗാന്ധിയുടെ ലണ്ടൻ പ്രസംഗം ബിജെപിയും ഇന്ന് സഭയിൽ വീണ്ടും ഉന്നയിക്കുന്നതോടെ സഭ ഇന്നും പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പ്.

ബജറ്റുമായി ബന്ധപ്പെട്ട ധനവിനിയോഗ ചർച്ചകൾ, ബജറ്റിന്റെ വിവിധ വിഷയങ്ങൾ, ബജറ്റ് ജനങ്ങൾക്ക് ഇടയിൽ ഉണ്ടാകുന്ന സ്വാധീനങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനാണ് സഭ ചേർന്നിരിക്കുന്നത്. എന്നാൽ അതെല്ലാം മാറ്റിവെച്ചാണ് ബജറ്റിന്റെ രണ്ടാം ഘട്ട സഭ സമ്മേളനം നടക്കുന്നത്. ബജറ്റിനെ പറ്റി ഒരു ചർച്ചയില്ലാതെ സഭ അവസാനിക്കുന്നത് ഭരണപക്ഷത്തെ സംബന്ധിച്ച് ഒരു വിജയമാണ്.

Leave a Reply

Your email address will not be published. Required fields are marked *